Advertisment

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 66 റണ്‍സ് തോല്‍വി

New Update

publive-image

Advertisment

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

66 പന്തില്‍ 105 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 124 പന്തില്‍ 114 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 76 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 19 പന്തില്‍ 45 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെലും ഓസ്‌ട്രേലിയക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും 128 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ ശിഖര്‍ ധവാനും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് വിജയപ്രതീക്ഷ സമ്മാനിച്ചിരുന്നു. ധവാന്‍ 86 പന്തില്‍ 74 റണ്‍സും പാണ്ഡ്യ 76 പന്തില്‍ 90 റണ്‍സും നേടി.

ഓസ്‌ട്രേലിയക്കു വേണ്ടി ആദം സാംപ നാലും ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Advertisment