Advertisment

രണ്ടാം ഇന്നിങ്‌സിലും പരാജയമായി പൃഥി ഷാ; ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്‌

New Update

publive-image

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്. ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍ (5), നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബുംറ (0) എന്നിവരാണ് ക്രീസില്‍. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു. 99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഓസീസ് സ്‌കോര്‍ 191-ല്‍ എത്തിച്ചത്. നാലു വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.

Advertisment