Advertisment

ഈ തുകയെക്കാള്‍ എത്രയോ ഏറെ മൂല്യമുള്ളതാണ് രാജ്യത്തിന്റെ വിജയം; യുവതാരങ്ങളുടെ പ്രകടനം രാജ്യത്തിനാകെ പ്രചോദനം; 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

New Update

ഡല്‍ഹി: ഓസ്‌ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഈ തുകയെക്കാള്‍ എത്രയോ ഏറെ മൂല്യമുള്ളതാണ് രാജ്യത്തിന്റെ വിജയമെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഋഷഭ് പന്തിനെയും ശുഭ്മാന്‍ ഗില്ലിനെയും സിറാജിനെയും ബിസിസിഐ സെക്രട്ടറി ജയ്ഷാ പ്രത്യേകം അഭിനന്ദിച്ചു. അജിങ്ക്യ രഹാനെയും കോച്ച് രവിശാസ്ത്രിയും അടങ്ങുന്ന ടീമിന്റെ ചരിത്രവിജയത്തിലൂടെ രാജ്യത്തെയാകെ പ്രചോദിപ്പിക്കുന്ന നേട്ടമാണെന്നും ഷാ പറഞ്ഞു. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തിലും യുവതാരങ്ങളുടെ പ്രകടനം ഏറെ അഭിമാനകരമെന്ന് ജയ്ഷാ കൂട്ടിച്ചേര്‍ത്തു

നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ' ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു.

പരമ്പരയിലുടനീളം താരങ്ങള്‍ കളിയോട് വലിയ ആവേശവും ആത്മാര്‍ഥതയും പുലര്‍ത്തി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ്. ഇന്ത്യന്‍ ടീമിന് ആശംസകള്‍. ഇനിയും ഭാവിയില്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ'-മോദി ട്വിറ്ററില്‍ കുറിച്ചു.

bcci sports news
Advertisment