Advertisment

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

New Update

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന്‌ 124, ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റിന് 130

Advertisment

publive-image

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സെന്ന വിജയലക്ഷ്യം 15.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

32 പന്തുകളില്‍ നിന്നും 49 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയിയുടെ പ്രകടനം ഇംഗ്ലണ്ടിന് കരുത്തായി. ഇന്ത്യന്‍ സ്പിന്നര്‍മാരെല്ലാവരും കണക്കിന് തല്ലുവാങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലോവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ചാഹലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

48 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്ത ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. നായകന്‍ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി. ആര്‍ച്ചര്‍ക്ക് പുറമേ ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment