Advertisment

രാജ്കോട്ടില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

New Update

publive-image

Advertisment

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍റീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഒരു ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുയര്‍ത്തിയ 650 റണ്‍സ് ലക്ഷ്യമിട്ടറങ്ങിയ വിന്‍റീസിന് ആദ്യ ഇന്നിംഗ്സില്‍ 181ഉം രണ്ടാം ഇന്നിഗ്സില്‍ 196 റണ്‍സും നേടാനെ കഴിഞ്ഞുള്ളു.  രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റുകള്‍ നേടി.  രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്ര അശ്വന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ഇന്ന് രണ്ടാം ഇന്നിംഗ്സില്‍  ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറണ്‍ പവല്‍ 93 പന്തില്‍ നാല് സിക്സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് റോസ്റ്റണ്‍ ചേസാമാത്രമാണ്.

അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിംഗ്സില്‍ വിന്റീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യക്ക് വിജയ വഴിയൊരുക്കി.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷാ (134), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (139), രവീന്ദ്ര ജഡേജ (പുറത്താകാതെ 100) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് 649 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Advertisment