Advertisment

രോഹിത്തും കോഹ്‌ലിയും നിറഞ്ഞാടി; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

New Update

Advertisment

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെയും രോഹിത്തിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 42.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു.

117 പന്തില്‍ നിന്ന് എട്ടു സിക്സും 15 ബൗണ്ടറികളുമുള്‍പ്പടെയാണ് രോഹിത്തിന്റെ പ്രകടനം. 107 പന്തില്‍ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്സുമടക്കം 140 റണ്‍സെടുത്താണ് നായകന്‍ ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്. രോഹിത്തിന്റെ 20-ാം ഏകദിന സെഞ്ചുറിയും കോലിയുടെ 36-ാം ഏകദിന സെഞ്ചുറിയുമാണിത്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച കോലി 87 പന്തില്‍ നിന്ന് 17 ബൗണ്ടറികളോടെയാണ് കോലി തന്റെ 36-ാം ഏകദിന സെഞ്ചുറി തികച്ചത്.

ഇതിനിടെ കോലി രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 2000 റണ്‍സ് പിന്നിട്ടു. നായകനെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 2000 പിന്നിട്ട കോലി റെക്കോര്‍ഡും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് തകര്‍പ്പ ന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്‌സ്മാന്‍ ഹെറ്റ്‌മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് 322 റണ്‍സെടുത്തത്. ട്വന്റി20യെ വെല്ലുന്ന വേഗത്തില്‍ മൂന്നാം ഏകദിന സെഞ്ചുറിയിലേക്കെത്തിയ യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ (106) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

74 പന്തില്‍ ആറു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് ഹെറ്റ്മയര്‍ മൂന്നാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ സിക്സ് നേടിക്കൊണ്ടാണ് ഹെറ്റ്മയര്‍ സെഞ്ചുറിയിലേക്കെത്തിയത്.

ഹെറ്റ്മയറിന്റെ സെഞ്ചുറിക്കും ഓപ്പണ്‍ കീറണ്‍ പവലിന്റെ അര്‍ധസെഞ്ചുറിക്കും (51) പുറമേ മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും നിറം ചാര്‍ത്തിയ ഇന്നിങ്സിനൊടുവിലാണ് വിന്‍ഡീസ് 300 കടന്നത്.

ജേസണ്‍ ഹോള്‍ഡര്‍ 38 റണ്‍സ് നേടി പുറത്തായി.ബിഷൂ 22 റണ്‍സും കെമര്‍ റോച്ച് 26 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചഹാല്‍ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisment