Advertisment

2018ല്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്; ഇന്ത്യ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടക്കും

New Update

ലണ്ടന്‍: 2018ല്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. ദ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസിന്റെ (സെബര്‍) ആഗോള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡോളറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കയെന്ന് സെബര്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മക്‌വില്യംസ് പറഞ്ഞു. അടുത്ത 15 വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ കുതിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ മുന്നേറ്റവും.

Advertisment

publive-image

നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ മാന്ദ്യം. ഇന്ത്യയുടെ മാന്ദ്യം താല്‍ക്കാലികമാണ്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക മുന്നേറ്റം പ്രകടമാകും.

2032ല്‍ യുഎസിനെ പിന്തള്ളി ചൈന ലോകത്തെ ഒന്നാം ശക്തിയായി മാറുമെന്നും സെബര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള നടപടികളാണ് ബ്രിട്ടനെ ക്ഷീണിപ്പിക്കുന്നത്. റഷ്യയുടെ സ്ഥിതിയും പരിതാപകരമാണ്. 2032ഓടെ റഷ്യ പതിനൊന്നില്‍നിന്നു 17ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

india modi
Advertisment