Advertisment

വിന്‍ഡീസിനെതിരെ അസായാസം ജയം നേടിയതിന്റെ ആത്മവിശ്വാസിത്തിൽ ഇന്ത്യ;പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്

New Update

Advertisment

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്നു പരമ്പരയിലെ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു. ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അസായാസം ജയം നേടിയതിന്റെ ആത്മവിശ്വാസിത്തിലാണ് ഇന്ത്യ.

എന്നാല്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അടങ്ങുന്ന ബാറ്റിങ് നിരയുടെ ഫോമിന്റെ കരുത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ എന്തു ടോട്ടല്‍ പടുത്തുയര്‍ത്തും എന്നതിന്റെ ആശയക്കുഴപ്പത്തിലാണു വിന്‍ഡീസ്.

വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് 47 പന്ത് ബാക്കിനില്‍ക്കെയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ മറികടന്ന. ഇന്ത്യന്‍ മുന്‍നിരയെ മേയാന്‍ വിട്ടാലുള്ള അപകടം മനസ്സിലാക്കിയ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഇതിനോടകംതന്നെ മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. ബോളര്‍മാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷാവഹമായ പ്രകടനം ഉണ്ടായില്ലെങ്കില്‍ പരമ്പരയില്‍ വിന്‍ഡീസിന്റെ സാധ്യതകള്‍ അസ്തമിക്കുമെന്നാണു ഹോള്‍ഡറുടെ പ്രതികരണം.

12 അംഗ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. പേസര്‍മാര്‍ മാത്രം 30 ഓവറില്‍ 209 റണ്‍സാണ് ആദ്യ ഏകദിനത്തില്‍ വിട്ടുനല്‍കിയത്. സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. അതുക്കൊണ്ട് ഒരു സ്പിന്നര്‍ക്ക് കൂടി അവസരം നല്‍കാന്‍ സാധ്യതയേറെയാണ്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാടി റായുഡു, ഋഷഭ് പന്ത്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്

Advertisment