രണ്ടാം ട്വന്റി20യും ജയിച്ച് വിന്‍ഡീസിനെതിരായ പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

സ്പോര്‍ട്സ് ഡസ്ക്
Tuesday, November 6, 2018

രണ്ടാം ട്വന്റി20യും ജയിച്ച് വിന്‍ഡീസിനെതിരായ പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചിരുന്നു. ട്വന്റി-20യും സ്വന്തമാക്കി സന്ദര്‍ശകരുടെ സമ്പൂര്‍ണ പരാജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാല്‍ ആദ്യ മത്സരത്തില്‍ മുന്‍നിര ബാറ്റസ്മാന്‍മാര്‍ക്ക് തിളങ്ങാനാകാതിരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 110 റണ്‍സിന് പുറത്താക്കിയെങ്കിലും കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചത്. 45 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിര പരാജയപ്പെട്ടെങ്കിലും ട്വന്റി-20യില്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകനമാണ് തുണയായത്. മറുവശത്ത് ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് കരീബിയന്‍ സ്വപ്‌നങ്ങള്‍. ഇന്ന് ജയിച്ച് പരമ്പര സ്വപ്‌നം സജീവമാക്കാനും വിന്‍ഡീസ് കച്ചകെട്ടുക

×