Advertisment

ഇന്ത്യയ്ക്ക് യുഎൻ‌ മനുഷ്യാവകാശ കൗൺസില്‍ അംഗത്വം

New Update

India Wins Election to UN Human Rights Council

Advertisment

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ ഇനി ഇന്ത്യയും അംഗം. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യ – പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ കൗൺസിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പിൽ പങ്കെടുത്ത 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് ഇന്ത്യയാണ്.

മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 18 രാജ്യങ്ങളാണ് അംഗങ്ങളായിയെത്തുന്നത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. കൗൺസിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്ക് വേണ്ടത്.

ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ഇന്ത്യയ്ക്ക് പുറമെ ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ പ്രോത്സാഹിപ്പിക്കുന്നതും നിരീക്ഷിക്കുന്നതുമായ ജനീവ ആസ്ഥാനമായ  മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ അഞ്ചാമത്തെ തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.

Advertisment