Advertisment

ഇറാൻ വ്യോമാതിർത്തി വഴിയുള്ള എല്ലാ വിമാനസർവ്വീസുകളും ഇന്ത്യ റദ്ദാക്കി: അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍

New Update

ടെഹ്റാന്‍: ഇറാൻ വ്യോമാതിർത്തി വഴിയുള്ള എല്ലാ വിമാനസർവ്വീസുകള്‍ ഇന്ത്യ റദ്ദാക്കി. അന്തർദേശീയ വ്യോമ മേഖലയിൽ പറന്ന അമേരിക്കൻ ഡ്രോണിനെ ഇറാൻ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍റെ വ്യോമ പാത വഴിയുള്ള സർവ്വീസുകൾ ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതേ സമയം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയാണ് എന്നാണ് സൂചന.

Advertisment

publive-image

അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ച് നീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ഇക്കാര്യമറിച്ചത്. കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാര്‍ത്തിയിലേക്ക് കടന്ന അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് അമേരിക്ക – ഇറാന്‍ സംഘര്‍ഷം ഏറെ രൂക്ഷമായത്.

രാജ്യത്തിന്‍റെ അതിര്‍ത്തിയിലേക്ക് യാതൊരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന അവകാശപ്പെട്ട ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി, അമേരിക്കയുടെ ഭീഷണി നേരിട്ടാണ് ഇറാന്‍ സുജ്ജമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ വ്യാഴായ്ച്ച തങ്ങളുടെ വ്യോമാര്‍ത്തി ലംഘിച്ച അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധവക്കോളമെത്തിയത്.

Advertisment