Advertisment

ഇന്ത്യൻ അംബാസഡർ കുവൈറ്റ് ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈറ്റ് ഉപപ്രധാനമന്ത്രി ശൈഖ്‌ അനസ് ഖാലിദ് നാസർ അൽ സാലിഹിനെ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ, വാണിജ്യ വ്യാപാരം എന്നിവ വർദ്ധിപ്പിച്ച് സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങൾക്കും താല്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.കോവിഡ് -19 പ്രതിരോധത്തിന് യോജിച്ചുള്ള പോരാട്ടം നടത്തുന്നത് സംബന്ധിച്ചും ചർച്ച നടത്തി. കുവൈറ്റ് ഭരണകൂടം ഇന്ത്യൻ സമൂഹത്തോടു കാണിക്കുന്ന ഹൃദ്യമായ ആതിഥേയ മര്യാദക്ക് അംബാസഡർ നന്ദി അറിയിച്ചു.

Advertisment