Advertisment

സൗദി വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ചര്‍ച്ച നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം  അടഞ്ഞു കിടക്കെ  സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ ശൈഖുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ചര്‍ച്ച നടത്തി.

Advertisment

publive-image

വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിനു പുറമെ, സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അംബാസഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ സൗദി അറേബ്യയും ഇന്ത്യയും തമില്ലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചയായതായി അറിയുന്നു.

ഊര്‍ജം പ്രതിരോധം ,ഐ ടി മേഖല അടക്കം വിവിധ രംഗങ്ങളില്‍ സൗദിയും ഇന്ത്യയും മികച്ച സഹകരണമാണ് ഉള്ളത് 2021 കൂടുതല്‍ നിക്ഷേപ സാധ്യതകളും ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാകും

Advertisment