Advertisment

ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് ഷാംപ മുഖര്‍ജി

New Update

ഹൂസ്റ്റണ്‍: ടെക്‌സസ് ഹാരിസ് കൗണ്ടി 269 സിവില്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും അറ്റോര്‍ണിയുമായ ഷാംപ മുക്കര്‍ജി മത്സരിക്കുന്നു. 1960ല്‍ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ഷാംപ.നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്ന് വര്‍ഷം കൊണ്ട് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഷാംപ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്.

Advertisment

publive-image

കൗണ്ടി സിവില്‍ കോര്‍ട്ടില്‍ വിലയേറിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാംപ പറഞ്ഞു. കോടതിയുടെ അധികാര പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുവാന്‍ ജഡ്ജിയെന്ന നിലയില്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍, ബെ ഏരിയ ഡമോക്രാറ്റ് നേതാക്കള്‍ എന്നിവര്‍ ഷാംപക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശവാ,ികളും, ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെയുള്ളവര്‍ ഷാംപിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.അറ്റോര്‍ണിയായ സാം മുഖര്‍ജിയാണ് ഭര്‍ത്താവ്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇവര്‍ ഹൂസ്റ്റണിലാണ് താമസിക്കുന്നത്.10 വര്‍ഷമായി ഹീസ്റ്റണില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന ഇവര്‍ക്ക് മാര്‍ 6ന് നടക്കുന്ന പ്രൈമറിയില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.

us
Advertisment