Advertisment

പരാജയം സമ്മതിക്കാതെ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി മങ്ക

New Update

വെർജിനിയ : യുഎസ് ഹൗസിലേക്ക് വെർജിനിയ ഇലവൻത് ഡിസ്ട്രിക്ട് കൺഗ്രഷണൽ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യൻ അമേരിക്കൻ മങ്ക അനന്തമുള( MANGA ANANTATMULA) വോട്ടെടുപ്പിൽ വ്യാപക ക്രമകേടുകൾ ആരോപിച്ചു, പരാജയം സമ്മതിക്കാതെ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു.

Advertisment

publive-image

നിലവിലുള്ള ഡമോക്രാറ്റിക് സ്ഥാനാർഥി ജെറി കൊണോലിയാണ് മങ്കയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയത്. ജെറിക്ക് 217400(71.4%) വോട്ടുകൾ ലഭിച്ചപ്പോൾ മങ്കക്ക് ലഭിച്ചത് 107368 വോട്ടുകൾ(28%) മാത്രമാണ്.

രാജ്യത്താകമാനം വോട്ടിങ്ങിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നത്. പ്രസിഡന്റ് ട്രംപ് ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

സുപ്രീംകോടതി വരുന്നതുവരെ ഞാൻ പരാജയം സമ്മതിക്കയില്ല മങ്ക പറഞ്ഞു. വിജയവാഡയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി ഇപ്പോൾ ഗവൺമെന്റ് കോൺട്രക്ടറായ മങ്ക വെർജിനീയായിൽ ഡമോക്രാറ്റിക് പാർട്ടിക്കനുകൂലമായി പതിനായിരക്കണക്കിന് മെയ്ൽ ഇൻ വോട്ടുകളാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് മങ്ക ആരോപിച്ചു.

ഈ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ മങ്കയുടെ അഭിപ്രായത്തോട് പ്രതികരിക്കുവാൻ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജറി വിസമ്മതിച്ചു.

indian american
Advertisment