Advertisment

ഉറങ്ങിക്കഴിഞ്ഞാല്‍ ഉണരാനാകുമോ എന്ന് ഇവിടെയുള്ളവര്‍ക്കാര്‍ക്കും യാതൊരു ഉറപ്പുമില്ല; കരാറിലൂടെ കുറച്ച് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജമ്മു അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് ആശ്വാസം

New Update

ഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജമ്മു കശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് ആശ്വാസം. വെടിനിര്‍ത്തല്‍ ദീര്‍ഘകാലം തുടരുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. നീണ്ട കാലത്തിന് ശേഷം ഇവര്‍ സമാധാനമായ ജീവിതം വീണ്ടും നയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Advertisment

publive-image

രണ്ട് രാജ്യങ്ങളിലെയും സൈനികരുടെ തോക്കുകള്‍ ശാന്തമാകുന്നതിനെ ആശ്രയിച്ചാണ് തങ്ങളുടെ ജീവിതത്തിന്റെ ഓരോ മേഖലയും മുന്നോട്ടുപോകുന്നതെന്ന് ഉറിയില്‍ കട നടത്തുന്ന അബ്ദുള്‍ ഖുടുസ് പറഞ്ഞു. ഉറങ്ങിക്കഴിഞ്ഞാല്‍ ഉണരാനാകുമോ എന്ന് ഇവിടെയുള്ളവര്‍ക്കാര്‍ക്കും യാതൊരു ഉറപ്പുമില്ല. കരാറിലൂടെ കുറച്ച് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അബ്ദുള്‍ ഖുടുസ് പറഞ്ഞു.

പുതിയ തീരുമാനത്തെ മേഖലയിലെ ഇന്ത്യന്‍ ആര്‍മി കമാന്‍ഡോകള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്ത് വിലകൊടുത്തും കരാര്‍ നടപ്പാക്കുമെന്ന് ശ്രീനഗറിലെ 15 കോര്‍പ്പ് ഹെഡ്ക്വാട്ടേഴ്‌സ് ലെഫ്റ്റനന്റ് ജനറല്‍ രാജു പറഞ്ഞു. അതിര്‍ത്തിയിലുള്ള നല്ല ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിജയകരമായി നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതിര്‍ത്തിയിലെ ഷെല്ലാക്രമണം കാരണം പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് ഭംഗം വന്നിരുന്നു.

' തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് നാട്ടുകാരനായ സാദിഖ് പറഞ്ഞു. സഹിക്കാവുന്നതിന്റെ പരമാവധി പ്രദേശവാസികള്‍ സഹിച്ചു. ഞങ്ങളുടെ ജീവനെയും വസ്തുവകകളെയും വളര്‍ത്തുമൃഗങ്ങളെയും ലക്ഷ്യം വെച്ചു. ഞങ്ങളുടെ കുട്ടികളുടെ പഠനത്തെ ബുദ്ധിമുട്ടിച്ചു. എന്ത് പ്രശ്‌നമുണ്ടായാലും രണ്ട് രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും' സാദിഖ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് കിടക്കുന്ന ചൗരാനയിലാണ് സാദിഖ് താമസിക്കുന്നത്.

indian army
Advertisment