ഇന്ത്യന്‍ സൈന്യം സൈനികരെ വെട്ടിക്കുറച്ച് 7000 കോടിയുടെ അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന നവീകരണത്തിന്റെ പാതയില്‍. ഇതിന്റെ ഭാഗമായി സൈനികരുടെ എണ്ണം വെട്ടിക്കുറച്ച് സാങ്കേതിക മികവിന് പ്രാധാന്യം നല്‍കാന്‍ കരസേന തയ്യാറെടുക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധത്തില്‍ ആളെണ്ണത്തെക്കാള്‍ സാങ്കേതിക മികവിനാണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞാണ് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ സേന തയ്യാറെടുക്കുന്നത്.

നിലവില്‍ 12 ലക്ഷത്തോളം സൈനികരാണുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് ഇതില്‍ ഒന്നരലക്ഷംമുതല്‍ രണ്ടുലക്ഷംപേരെ കുറയ്ക്കാനാണ് തീരുമാനം. ഇതുവഴി 5000 മുതല്‍ 7000 കോടി രൂപവരെ ലാഭിക്കാനാവുമെന്നും ഈ തുക അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കാമെന്നുമാണ് സൈനികനേതൃത്വം കണക്കുകൂട്ടുന്നത്.

×