Advertisment

ഐലീഗ് : ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഒഡീഷ : ഐലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് മൂന്നാം തോല്‍വി. ഇന്ന് നടന്ന പോരട്ടത്തില്‍ ഇന്ത്യന്‍ ആരോസ് എതിരില്ലാത്ത ഒരു ഗോളിനാണു ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി ആദ്യ പകുതിയില്‍ ഇരു ടീമും ഗോളുകളൊന്നും നേടിയില്ല. ശേഷം രണ്ടാം പകുതിയിലെ 66ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അമര്‍ജിത് സിങ് ആണ് ആരോസിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.

ഈ മൂന്നാം തോല്‍വിയോടെ ഗോകുലം കേരള 9 മത്സരങ്ങള്‍ പിന്നിട്ടു 10 പോയിന്റുമായി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. വിജയത്തോടെ 7 പോയിന്റുമായി ആരോസ് 9ആം സ്ഥാനത്തെത്തി

Advertisment