Advertisment

ആത്മസുഹൃത്തായ പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ്

New Update

publive-image

Advertisment

താൻ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഞായറാഴ്ചയാണ് അവര്‍ വെളിപ്പെടുത്തിയത്.

ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്. ഓരോ വ്യക്തിക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദ്യുതി പറഞ്ഞു. എല്ലായ്പ്പോഴും വ്യക്തിസ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നയാളാണ് താന്‍. സ്വവര്‍ഗ പ്രണയത്തേയും താന്‍ പിന്തുണയ്ക്കുന്നുവെന്നും ദ്യുതി പറഞ്ഞു.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി വെള്ളി മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഏഷ്യന്‍ ഗെയിംസിന്റെ 100 മീറ്ററില്‍ വെള്ളി മെഡല്‍ നേടുന്നത്. 200 മീറ്ററിലെ നേട്ടം കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യവുമാണ്.

Advertisment