Advertisment

ഇന്ത്യന്‍ വാഹന വിപണി ജൂണ്‍ മാസത്തിലും ഉണര്‍ന്നില്ല. സ്ഥിതി ആശങ്കാജനകമെന്ന് ഡീലര്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ : ഇന്ത്യന്‍ വിപണിയില്‍ 35000 കോടി രൂപയുടെ പുത്തന്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജൂണ്‍ മാസത്തിലും വാഹന വിപണിയില്‍ വന്‍ ഇടിവ് തുടരുന്നതായി റിപ്പോര്‍ട്ട് .

ലിക്വിഡിറ്റി വ്യവസ്ഥകള്‍ കര്‍ശനമായി തുടരുന്നതും കാലവര്‍ഷം വൈകിയതും ജൂണ്‍ മാസം വാഹന വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടാക്കിയെന്ന് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനുകളുടെ ഫെഡറേഷന്‍ (എഫ്എഡിഎ-ഫാഡ) പുറത്തിറക്കിയ വാഹന രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട്.

വാഹനങ്ങളെ കുറിച്ചുള്ള അന്വേഷണം സജീവമായിരുന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും എല്ലാം വാഹന വിഭാഗങ്ങളിലും വാങ്ങല്‍ മാറ്റിവെച്ചിരിക്കുകയാണെന്നാണ് കരുതുന്നതെന്നുമാണ് ഫാഡ പ്രസിഡന്റ് ആഷിഷ് ഹര്‍ഷരാജ് കാലെ അഭിപ്രായപ്പെടുന്നത്.

മൊത്തം വാഹനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,93,905 വാഹനങ്ങളാണ് ഇവിടെ ഇറങ്ങിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 1,56,716 വാഹനങ്ങളും തമിഴ്‌നാട്ടില്‍ 1,49,698 വാഹനങ്ങളും എത്തിയതായാണ് റിപ്പോര്‍ട്ട്.

സ്വകാര്യ വാഹനങ്ങളിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലും ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. 30,358 സ്വകാര്യ വാഹനങ്ങളും 2,55,812 ടൂവീലറുകളും 7735 ത്രീ വീലറുകളുമാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്.

മഹാരാഷ്ട്രയില്‍ 24,806 സ്വകാര്യ വാഹനങ്ങളും 1,18,453 ടൂ വീലറുകളും 7,285 ത്രീ വീലറുകളും റജിസ്റ്റര്‍ ചെയ്തു.  കര്‍ണാടകയില്‍ 18,288 സ്വകാര്യ വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ തമിഴ്നാടാണ് മുന്നില്‍. 6500 വാഹനങ്ങളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്.  മഹാരാഷ്ട്രയില്‍ 6172 എണ്ണവും കര്‍ണാടകയില്‍ 4633 എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ആര്‍ടി ഓഫീസുകള്‍ കഴിഞ്ഞ മാസം വാഹന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതിനാല്‍ ഇവിടുത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

CAR e auto kerala
Advertisment