പ്രഭാത ഭക്ഷണത്തില്‍ അഭിഷേകിന് ഇഷ്ടപ്പെടാത്തത് – അമിതാഭ് ബച്ചന്‍ പറയുന്നു

ഫിലിം ഡസ്ക്
Friday, September 14, 2018

കോന്‍ ബനേക ക്രോര്‍പതിയുടെ പത്താം പതിപ്പില്‍ മകന്‍ അഭിഷേകിന്റെ സ്വഭാവത്തിലുള്ള ഒരു സവിശേഷതയെക്കുറിച്ച് അമിതാഭ് ബച്ചന്‍.  കെ.ബി.സിയുടെ പത്താം പതിപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള അനിമേഷന്‍ പ്രൊഫഷണലിന്റെ പ്രഭാത ഭക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായാണ് ബിഗ് ബി അഭിഷേകിന്റെ കാര്യം പറഞ്ഞത്.

അഭിഷേകിനെക്കുറിച്ച് നിങ്ങള്‍ എല്ലാവരും കേട്ട ആ കാര്യം സത്യമാണ് എന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. അഭിഷേകിന് ഡ്രൈ ഫ്രുട്ട്സ് തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് പ്രഭാത ഭക്ഷണമായി  ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാന്‍ അഭിഷേകിന് തീരെ ഇഷ്ടമല്ല എന്നതു തന്നെയാണ് ഇതിനുള്ള കാരണം.

ജോലിക്കാരികള്‍ ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ ഭക്ഷണകാര്യത്തില്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ഐശ്വര്യയും മുൻപ് പറഞ്ഞിട്ടുണ്ട്.

×