Advertisment

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഐശ്വര്യ ലക്ഷ്മിയും മാളവികയും ഐശ്വര്യ രാജേഷും 

author-image
ഫിലിം ഡസ്ക്
New Update

ന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടംനേടി മലയാളികളായ ഐശ്വര്യ ലക്ഷ്മിയും മാളവിക മോഹനനും. 39 -)൦ സ്ഥാനം മാളവികയും 48 -)൦ സ്ഥാനം ഐശ്വര്യ ലക്ഷ്മിയും നേടി. തമിഴിലും മലയാളത്തിലും നായികയായി തിളങ്ങുന്ന ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Advertisment

publive-image

ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വെയില്‍ ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള വോട്ടിങ്ങില്‍ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് നടി ആലിയ ഭട്ടാണ്. മീനാക്ഷി ചൗധരിയാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും സ്വന്തമാക്കി. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്‌, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.

വിവിധ മേഖലകളിലുള്ള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.

 

Advertisment