Advertisment

അവിടം മുതലാണ്‌ ജീവിതം വഴി മാറി ഒഴുകിയത്. പൊടി പിടിച്ച ഒരു ഷര്‍ട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച് പ്രഹ്ലാദ് കക്കര്‍ ഇപ്പോഴും പറയാറുണ്ട് - ഐശ്വര്യ റായ്

author-image
ഫിലിം ഡസ്ക്
New Update

ആരാധകരുടെ പ്രിയ താരം ഐശ്വര്യ റായ്  സിനിമ ലോകത്തെത്തിയിട്ട് 20 വർഷമായി.  മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമാലോകത്തേക്ക് എത്തുന്നത്. ഗ്ലാമര്‍ ലോകത്തേക്കുള്ള തന്‍റെ ആദ്യ ചുവടു വയ്‌പിനെക്കുറിച്ച് ഐശ്വര്യ പറയുകയാണ്‌.

Advertisment

'എന്‍റെ ലുക്ക്‌സ് കൊണ്ടാണ് ഞാനീ മേഖല തിരഞ്ഞെടുത്തത് എന്ന് പലരും കരുതുന്നുണ്ടാവാം. എന്നാല്‍ തീര്‍ത്തും ആകസ്മികമായാണ് ഞാന്‍ മോഡലിങ്ങിലേക്ക് എത്തുന്നത്‌.സയന്‍സ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ബിരുദത്തിനു മെഡിസിനോ ആര്‍ക്കിടെക്‌ചറോ എടുക്കുമായിരുന്നു.

publive-image

രചന സന്‍സദ്‌ അക്കാദമി ഓഫ് ആര്‍ക്കിടെക്‌ചറില്‍ അഡ്മിഷനും കിട്ടിയിരുന്നു. അപ്പോഴാണ്‌ ആദ്യ ഫോട്ടോ ഷൂട്ട്‌ ചെയ്യുന്നത്, അവിടം മുതലാണ്‌ ജീവിതം വഴി മാറി ഒഴുകിയത്.”, ഗ്ലാമര്‍ ലോകത്തേക്കുള്ള തന്‍റെ ആദ്യ ചുവടു വയ്‌പിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.

1992 മെയ്‌ മാസമാണ് ആദ്യത്തെ പരസ്യം ചെയ്യുന്നത്. എന്നാല്‍ ‘സഞ്ജന പെപ്സി ആഡ്‌’ ആണ് ഐശ്വര്യയെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. പ്രഹ്ലാദ് കക്കര്‍ സംവിധാനം ചെയ്ത ആ പരസ്യത്തില്‍ ഐശ്വര്യയ്ക്കൊപ്പം ആമിര്‍ ഖാന്‍, മഹിമ ചൗധരി എന്നിവരും ഉണ്ടായിരുന്നു.“ പ്രഹ്ലാദ് കക്കര്‍ ഇന്നും പറയും. പൊടി പിടിച്ച ഒരു ഷര്‍ട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച്. പക്ഷേ അപ്പോള്‍ മുതല്‍ തന്നെ ഞാന്‍ വളരെ പ്രൊഫഷണല്‍ ആയിരുന്നു.

അന്നൊക്കെ മോഡല്‍സിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റ്‌ ഉള്ള കോട്രാക്റ്റ് ആണ്. ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തു തരും. ഞാനതില്‍ കൈകൊണ്ടെഴുതി എനിക്ക് വേണ്ട ചില മാറ്റങ്ങളൊക്കെ വരുത്തും, എന്നിട്ട് പറയും എന്‍റെ വക്കീല്‍ എഴുതിയതാണ് എന്ന്.' - ഐശ്വര്യ പറയുന്നു.

ഫെമിനക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ ജീവിത യാത്ര പങ്കു വച്ചത്.

Advertisment