Advertisment

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു എനിക്ക്. ഹൃദയം തകര്‍ന്ന നിമിഷമായിരുന്നു അത് - അക്ഷര ഹസ്സന്‍

author-image
ഫിലിം ഡസ്ക്
New Update

ച്ഛന്‍ കമല്‍ഹാസന്റെയും അമ്മ സരികയുടെയും വേര്‍പിരിയല്‍ ഏറെ വിഷമിപ്പിച്ചിരുന്നെന്ന്‍ മകള്‍ അക്ഷര ഹാസന്‍. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു എനിക്കപ്പോള്‍. ഹൃദയം തകര്‍ന്ന നിമിഷമായിരുന്നു അതെന്ന് ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷര പറഞ്ഞു.

Advertisment

publive-image

കുട്ടിക്കാലം മുതല്‍ ഞാനും ശ്രുതിയും ആത്മവിശ്വാസമുള്ള കുട്ടികളായിരുന്നു. എന്നിരുന്നാലും അപ്പയും അമ്മയും ഇനി ഒരുമിച്ച് ജീവിക്കില്ല എന്ന് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. പക്ഷേ ഞങ്ങള്‍ അതിനെ തരണം ചെയ്തു. ഇന്ന് ഞങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി.

പ്രതിസന്ധികളെ സ്വയം നേരിടാന്‍ അത് ഞങ്ങളെ പ്രാപ്തരാക്കി. ഇന്ന് ഞങ്ങള്‍ക്ക് സ്വയം തിരിച്ചറിവുണ്ട്. ചില ബന്ധങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രയാസമാണ് - അക്ഷര പറഞ്ഞു.

1988 ലാണ് കമലും സരികയും വിവാഹിതരാകുന്നത്. ശ്രുതി ഹാസന്റെ ജനനത്തിന് ശേഷമായിരുന്നു ഇത്. 1991 ലാണ് അക്ഷര ജനിക്കുന്നത്. പിന്നീട് 2004 ല്‍കമലും സരികയും വേര്‍പിരിഞ്ഞു.

 

Advertisment