Advertisment

വിജയ്‌ മികച്ചൊരു വ്യക്തിത്വത്തിന് ഉടമ - വിവാഹാശംസകള്‍ നേര്‍ന്ന് അമലാ പോള്‍ 

author-image
ഫിലിം ഡസ്ക്
Updated On
New Update

സംവിധായകന്‍ എ.എല്‍. വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് മുന്‍ഭാര്യയും നടിയുമായ അമല പോള്‍. പുതിയ ചിത്രം ആടൈയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു അമലയുടെ പ്രതികരണം.

Advertisment

"വിജയ് വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയാണ്.. മികച്ചൊരു വ്യക്തിത്വത്തിന് ഉടമ. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹത്തിന്റെ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു." - അമലയുടെ വാക്കുകളെ ഉദ്ധരിച്ച് ഐബി ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

publive-image

വിജയ്യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്ന് ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. ' വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ചിന്തിച്ചു. എന്നാല്‍ കഠിനാധ്വാനം ഉണ്ടെങ്കില്‍ ഭാഗ്യവും നിങ്ങളെ തേടി വരുമെന്ന് ഇപ്പോള്‍ തെളിഞ്ഞു". അമല പറയുന്നു.

ജൂലൈ 11 നായിരുന്നു വിജയ് രണ്ടാമത് വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. 2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയ്‌യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി.

 

 

Advertisment