Advertisment

'സുസിയും ഭാര്യയും ഫോണില്‍ വിളിച്ചു. സുസി എന്നെ ചീത്തവിളിക്കുമ്പോള്‍ ഭാര്യ മഞ്ജരി ചിരിക്കുകയാണ്. അതാണ്‌ അത്ഭുതപ്പെടുത്തിയത്' - അമല പോള്‍

author-image
ഫിലിം ഡസ്ക്
New Update

തമിഴ് സംവിധായകന്‍ സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം നടി അമല പോള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യ മഞ്ജരിയും തന്നെ ഫോണില്‍ വിളിച്ചെന്നും അവരുടെ പ്രതികരണത്തില്‍ ഞെട്ടിപ്പോയെന്നും അമല പോള്‍.

Advertisment

publive-image

'എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണില്‍ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്.

എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.'-അമല പോള്‍ പറഞ്ഞു.

സുസിയില്‍ നിന്നും ലൈംഗികമായ ആക്രമണം നേരിടേണ്ടി വന്നുവെന്ന്‍ നേരത്തെ അമല കുറിച്ചിരുന്നു.

Advertisment