Advertisment

നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ..! 1348 കര്‍ഷകരുടെ ബാങ്ക് കടം അടച്ചുതീര്‍ത്ത് അമിതാബ് ബച്ചൻ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തൊഴുകൈകളോടെ 70 കർഷകർ നിറകണ്ണുകളുമായി നിരന്നുനിന്നു. അങ്ങകലെ പ്രാർത്ഥനയോടെ 1278 കർഷകരും അവരുടെ കുടുംബങ്ങളും തങ്ങളുടെ കൺകണ്ട ദൈവത്തെയെന്നപോലെ. അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച അവിശ്വസനീയ മുഹൂർത്തം. ആത്മഹത്യാമുനമ്പിൽ നിന്ന് പുതുജന്മത്തിലേക്ക് , ജനപ്രതി നിധികളും സർക്കാരുകളും കൈവിട്ടിടത്തുനിന്ന് കരംപിടിച്ചു രക്ഷക്കെത്തിയ ദൈവദൂതൻ.....

Advertisment

publive-image

സാക്ഷാൽ അമിതാബ് ബച്ചൻ. ബോളിവുഡിന്റെ മഹാനായകൻ ആയിരങ്ങളുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. തന്റെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ ദയാവായ്പ്പിനാൽ സർവ പ്രതീക്ഷയുമറ്റ ഒരു പറ്റം സാധുക്കൾക്ക് ദേവദൂതനായി അദ്ദേഹം മാറി ..

publive-image

അമിതാബ് ബച്ചൻ ഇന്നലെ ആ വാക്കു പാലിച്ചു. ഉത്തർപ്രദേശിലെ 1348 കർഷകരുടെ ബാങ്ക് കടം അദ്ദേഹം അടച്ചുതീർത്തു. ഏകദേശം 4.05 കോടി രൂപ.

അതിൽ തെരഞ്ഞെടുത്ത 70 പേരെ ട്രെയിനിൽ മുംബൈയ്ക്ക് വരുത്തി മകൾ ശ്വേത ബച്ചന്റെ കൈകൾ കൊണ്ടാണ് കടം തീർത്ത രസീതും ബാങ്കിന്റെ No Dues സർട്ടിഫിക്കറ്റും നൽകിയത്. മറ്റുള്ളവരുടെ രസീതും സർട്ടിഫിക്കറ്റും അദ്ദേഹം ഏജന്റ്‌ വഴി നേരിട്ട് അവരുടെ വീടുകളിൽ എത്തിച്ചു നൽകും.

publive-image

മഹാരാഷ്ട്രയിലെ 350 കർഷകരുടെ ബാങ്കുകടം അദ്ദേഹം കഴിഞ്ഞമാസമായിരുന്നു അടച്ചുതീർത്തത്.ഇത് കൂടാതെ അതിർത്തിയിൽ വീരചരമം പ്രാപിച്ച 44 ധീരജവാന്മാരുടെ കുടുംബത്തിനും അദ്ദേഹം സാമ്പത്തികസഹായം നൽകിയിട്ടുണ്ട്.

publive-image

അന്താരാഷ്ട്ര ഡാറ്റ അനാലിറ്റിക്സ് കമ്പനി യുഗോവ് (Yougov ) നടത്തിയ ഓൺലൈൻ സർവേയിൽ ഭാരതത്തിലെ പ്രഗത്ഭരായ 60 വ്യക്തികളിൽ ഒന്നാം സ്ഥാനം അമിതാബ് ബച്ചനായിരുന്നു.

എല്ലാവര്ക്കും മാതൃകയായ ഭാരത്തത്തിന്റെ മഹാനായകനു നന്മകൾ മാത്രം ഭവിക്കട്ടെ.

publive-image

Advertisment