Advertisment

ഇതാണ് ഈ അഭിനേതാവിനെ മഹാനാക്കുന്ന ഘടകം !

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹാരഷ്ട്രയിലെ 350 കടക്കെണിയിലായ കർഷകരുടെ കാർഷികലോൺ മുഴുവനും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി അടച്ചുതീർത്ത മഹാനായകൻ അമിതാബ് ബച്ചൻ ഇപ്പോൾ തന്റെ ജന്മനാടായ ഉത്തർപ്രദേശിലെ 1398 കർഷകരുടെ ബാങ്കുകടം അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിൽ 850 കർഷകരുടെ 5.5 കോടി രൂപയുടെ കടമാണ് ആദ്യം തീർക്കുക.

Advertisment

publive-image

മഹാരാഷ്ട്രയിലെ കർഷകരുടെ കടം 5 കോടി രൂപയോളമുണ്ടായിരുന്നു. കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്ത കർഷകരുടെ ഗ്രാമങ്ങളിൽ ആളുകളെ അയച്ചു നിജസ്ഥിതി മനസ്സിലാക്കിയാണ് കടം അടച്ചു തീർക്കേണ്ട കർഷകരെ അദ്ദേഹം തെരഞ്ഞെടുത്തത്. അതിനുശേഷം ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ചനടത്തി OTS (One Time Settlement ) അതായത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് അടച്ചുതീർക്കേണ്ട തുകയുടെ തീരുമാനമെടുക്കുന്നത്..

ഉത്തർപ്രദേശിലെ 70 കർഷകരുടെ കടം OTS പദ്ധതിപ്രകാരം അമിതാബ് ബച്ചൻ അടച്ചുകഴിഞ്ഞു. ഈ 70 കർഷകരെയും നവംബർ 26 നു അദ്ദേഹം മുംബൈയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.

അതിനായി ലക്‌നൗ മുംബൈ ട്രെയിനിലെ ഒരു ബോഗിയും അദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ട്. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് അധികാരികൾ കർഷകർക്ക് ലോൺ അടച്ചുതീർത്ത രസീതും നോ ഡ്യൂസ് സർട്ടിഫിക്കറ്റും അമിതാബിന്റെ സാന്നിദ്ധ്യത്തിൽ നൽകപ്പെടും.

തെരഞ്ഞെടുത്ത മറ്റുള്ള കർഷകരുടെ ലോണുകളും ബാങ്കുമായി നടക്കുന്ന OTS സെറ്റിൽമെന്റ് പ്രകാരം അദ്ദേഹം അടച്ചുതീർക്കുന്നതാണ്.അതുവരെ ബാങ്കിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകില്ലെന്നുറപ്പും ലഭിച്ചിട്ടുണ്ട്.

ഇതിനുമുൻപ് അതിർത്തിയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ 44 കുടുംബങ്ങൾക്ക് സർക്കാർ ഏജൻസികൾ വഴി അമിതാബ് ബച്ചൻ ധനസഹായം നൽകിയിട്ടുണ്ട്.

Advertisment