Advertisment

BIG 'B' @ 76. ഇന്ത്യൻ സിനിമയിലെ മഹാനായകന് 76 -)൦ പിറന്നാൾ

New Update

ത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അമിതാബ് ബച്ചന്റെ പിതാവ് ഹർവൻസ്‌ റായ് ബച്ചൻ ഒരു കവിയായിരുന്നു. അദ്ദേഹത്തിൻറെ യാതാർത്ഥ പേര് ഹർവൻസ്‌ റായ് ശ്രീവാസ്തവ് എന്നാണ്. ജാതി ടൈറ്റിൽ ആയ ശ്രീവാസ്തവ മാറ്റി കവിയായ അദ്ദേഹം ബച്ചൻ ( കുട്ടിയെപ്പോലെ )എന്ന തൂലികാനാമം പേരിനൊപ്പം സ്വീകരിക്കുകയായിരുന്നു. പിന്നീടത് കുടുംബത്തിന്റെ ടൈറ്റിലായി മാറി.

Advertisment

publive-image

അമിതാബ് ബച്ചൻ സിനിമാമോഹം മനസ്സിൽ താലോലിച്ചുകൊണ്ട് കൽക്കത്തയിൽ പത്രപ്രവർത്തനം നടത്തുന്ന കാലത്തു സിനിമയിൽ അഭിനയിക്കാനയച്ച ഫോട്ടോ നിർമ്മാതാക്കൾ ഒരടിക്കുറിപ്പോടെയാണ് മടക്കിയത്." താങ്കളുടെ അമിതമായ ഉയരവും, സ്ഥൂലമായ ശരീരവും ,ആകർഷകമല്ലാത്ത മുഖവും ഒരു സിനിമാ നടന് ചേർന്നതല്ല." ഇതായിരുന്നു അടിക്കുറിപ്പ്.

പിന്നീട് നടന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഒരു പക്ഷേ നൂറ്റാണ്ടി ലെ ഏറ്റവും വലിയ നടനായി അദ്ദേഹം മാറി. അമിതമദ്യപാനവും പുകവലിയും അദ്ദേഹത്തെ രോഗിയാക്കി യെങ്കിലും അതെല്ലാം അദ്ദേഹം അപ്പാടെ ഉപേക്ഷിക്കുകയായിരുന്നു.

1982 ൽ കൂലി എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ പരിക്കുപറ്റി അദ്ദേഹം മരണാസന്നനായി ദിവസങ്ങളോളം മുംബൈയിലെ ബീച്ച് കെന്റി ആശുപത്രിയിൽ കിടന്ന നാളുകളിൽ ഇൻഡ്യയൊട്ടാകെയുള്ള ജനങ്ങൾമുഴുനീള പ്രാർത്ഥനയിലായിരുന്നു . ക്ഷേത്രങ്ങളിൽ , പള്ളികളിൽ ,മസ്ജിദുകളിൽ ,സ്‌കൂളുകളിൽ,ഓഫീസുകളിൽ ഒക്കെ ആളുകൾ ബച്ചന്റെ ജീവനുവേണ്ടി അപേക്ഷിച്ചു. ആ മടക്കം അദ്ദേഹത്തിൻറെ രണ്ടാം ജന്മമായിരുന്നു.

ദേശീയതയുടെ പ്രതീകമാണ് ബച്ചൻ കുടുംബം. അച്ഛൻ ഉത്തർ പ്രദേശ് സ്വദേശി,അമ്മ, പഞ്ചാബ് സ്വദേശിനി, അമിതാബിന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ഭാദുരി ബംഗാൾ സ്വദേശിനി, മരുമകൾ ഐശ്വര്യാ റായ് കർണ്ണാടകക്കാരി, മരുമകൻ നിഖിൽ നന്ദയും പഞ്ചാബിയാണ്.

ഇടക്കാലത്ത് സഹപാഠിയായിരുന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആഗ്രഹപ്രകാരം രാഷ്ട്രീയത്തിൽ ഒന്ന് പയറ്റിനോക്കിയെങ്കിലും തനിക്കു പറ്റിയ രംഗമല്ലെന്നു കണ്ട് പരാജിതനായി പിൻവാങ്ങുകയായിരുന്നു.

സിനിമാരംഗത്തെ ബിഗ് ബി യെ രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. ഇന്നും സിനിമാരംഗത്തു സജീവമായി നിൽക്കുന്ന അദ്ദേഹം തികഞ്ഞൊരു സസ്യഭുക്കാണ്. കർക്കശമായ ദിനചര്യകളും ,വ്യായാമമുറകളുമാണ് അദ്ദേഹത്തിൻറെ ആരോഗ്യരഹസ്യം.

Advertisment