മേനിപ്രദര്‍ശനം നടത്താനും പിൻഭാഗം കുലുക്കാനും മാത്രമല്ല തനിക്ക് അഭിനയിക്കാനും അറിയാം. തനിക്ക് വേണ്ടിയും റോളുകള്‍ എഴുതണ൦ – രൂക്ഷ വിമര്‍ശനവുമായി ആന്‍ഡ്രിയ

Tuesday, March 13, 2018

ഇപ്പോള്‍ സിനിമാ മേഖലയില്‍ ആണ്‍ മേല്‍ക്കൊയ്മയാണെന്ന രൂക്ഷ വിമര്‍ശനവുമായി നടി ആന്‍ഡ്രിയ ജെറമിയ.   എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ പറയുന്നു.

മേനിപ്രദര്‍ശനം നടത്താനും പിൻഭാഗം കുലുക്കാനും മാത്രമല്ല തനിക്ക് അഭിനയിക്കാനും അറിയാമെന്നും തനിക്ക് വേണ്ടിയും റോളുകള്‍ എഴുതണമെന്നും ആന്‍ഡ്രിയ പറഞ്ഞു.

റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ, അതിന് ശേഷം എനിക്ക് ഒരു സിനിമ പോലും സൈന്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. വിജയ്‌ക്കൊപ്പമോ മറ്റോ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ നായികയ്ക്ക് പിന്നെ സൈനിങുകളുടെ ബഹളമായിരിക്കുമെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.

ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

ചെന്നൈയിലെ ജെപ്പിയാര്‍ കോളജില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

×