‘ഞങ്ങളെക്കുറിച്ച് ഒരുപാടുപേര്‍ മോശം പറഞ്ഞിട്ടുണ്ട്. മികച്ചൊരു കഥാപാത്രം കിട്ടിയാല്‍ അതുമതി ജീവിതം മാറാന്‍’ – അനു ഇമ്മാനുവല്‍

ഫിലിം ഡസ്ക്
Saturday, September 8, 2018

മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാനെന്ന്‍ നടി അനു ഇമ്മാനുവല്‍. തന്നെയും കീര്‍ത്തിയെയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂവെന്നും അനു പറയുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനു മനസ്സു തുറന്നത്. അനുവിന്റെ വാക്കുകള്‍;

എന്നെയും കീര്‍ത്തിയെയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ.  മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാന്‍.’

ഗീതാ ഗോവിന്ദത്തിലെ നായികാവേഷം വേണ്ടെന്ന് വച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറഞ്ഞു. പരശുറാം സംവിധാനം ചെയ്ത ഗീതാ ഗോവിന്ദത്തില്‍ വിജയ് ദേവേരക്കൊണ്ടയാണ് നായകന്‍. രഷ്മിക മദനയാണ് നായികാവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അനു അതിഥി വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

‘ഗീതാ ഗോവിന്ദത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ നാ പേര് സൂര്യ എന്ന സിനിമയുടെ തിരക്കിലായിരുന്നു ഞാന്‍. അതുകൊണ്ട് നായികാവേഷം വേണ്ടെന്ന് വച്ചു. സംവിധായകന്റെ ആവശ്യപ്രകാരം ഗീതാ ഗോവിന്ദത്തില്‍ ഒരു അതിഥിവേഷത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ അത് ചെയ്യാതിരുന്നതില്‍ വിഷമം തോന്നുന്നുണ്ട്’ – അനു പറയുന്നു.

×