Advertisment

'ദ ആക്സിഡന്റ് പ്രൈം മിനിസ്റ്ററി'ലെ മൻമോഹൻ സിംഗും സോണിയാ ഗാന്ധിയും. വീഡിയോ പങ്കുവച്ച് അനുപം ഖേര്‍

author-image
ഫിലിം ഡസ്ക്
New Update

ന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ അനുപം ഖേര്‍ പുറത്തുവിട്ടു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Advertisment