Advertisment

ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. കുട്ടികളെ വളരെ ഇഷ്ടമാണ് - തന്‍റെ വിവാഹത്തെക്കുറിച്ച് അനുഷ്ക പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്ത അനുഷ്ക ഒടുവിൽ ചില കല്യാണ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഭാസിനെ വിവാഹം കഴിക്കുമോ എന്നു ചോദിച്ച ആരാധികയോട്, അമരേന്ദ്ര ബാഹുബലിയും ദേവസേനയും സ്‌ക്രീനില്‍ മാത്രമാണെന്നും അവര്‍ക്കിടയിലെ ആ രസതന്ത്രം അങ്ങനെ തന്നെ നിലനില്‍ക്കട്ടെ, അത് ജീവിതത്തില്‍ പ്രതീക്ഷിക്കരുതെന്നും അനുഷ്‌ക മറുപടി നല്‍കി.

Advertisment

publive-image

‘എനിക്ക് 20 വയസായപ്പോഴാണ് ആദ്യമായി വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത് അതിന്റെ സമയത്ത് നടക്കുമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് അവര്‍ക്കും അറിയാം.’

ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ സമയമാകുമ്പോള്‍ എന്റെ ജീവിതത്തിലേക്കു ഒരാള്‍ എത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. എന്നാല്‍ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ വിവാഹം കഴിക്കില്ല, - അനുഷ്‌ക പറഞ്ഞു.

 

Advertisment