Advertisment

അന്‍ഷൂലയ്ക്കെതിരെ മോശം ട്രോളുകള്‍: രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍ 

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹോദരിമാര്‍ക്കെതിരെ ആരെങ്കിലും ട്രോളുമായി വന്നാല്‍ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാണ് നടന്‍ അര്‍ജുന്‍ കപൂര്‍. ധടക്ക് റിലീസ് ചെയ്യുന്ന സമയത്ത് ജാന്‍വിക്കെതിരെ ട്രോളുകള്‍ വന്നപ്പോള്‍ അര്‍ജുന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Advertisment

publive-image

ഇപ്പേഴിതാ അന്‍ഷൂലയ്ക്കെതിരെ ഉയര്‍ന്ന ട്രോളുകളോട് രൂക്ഷമായി മറുപടി നല്‍കിയിരിക്കുയാണ് അര്‍ജുന്‍. 'തീര്‍ത്തും ചെറിയൊരു കാര്യത്തിന് എന്റെ സഹാദരി അന്‍ഷൂലയ്ക്കെതിരെ മോശം ട്രോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇനിയും എനിക്ക് മര്യാദകള്‍ നോക്കി ഇരിക്കാന്‍ സാധിക്കില്ല.

എന്റെ അനിയത്തിക്കെതിരെ മോശം ട്രോളുകളിടുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നതായിരിക്കും. ഞങ്ങള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെ നിങ്ങളുടെ അമ്മയും കുടുംബവും കടന്ന് പോവാതിരിക്കട്ടെ' - അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു.

'കോഫി വിത്ത് കരണ്‍' എന്ന പരിപാടിക്കിടെയാണ് ട്രോളുകള്‍ക്ക് ആധാരമായ സംഭവം നടക്കുന്നത്. ഷോയിലെ ഗെയിമിന്റെ ഭാഗമായി  ജാന്‍വി ഏതെങ്കിലും ബന്ധുവിനെ വിളിച്ച് 'ഹേയ് കരണ്‍ വാട്ട്സപ്പ്' എന്ന് പറയിപ്പിക്കണമായിരുന്നു.

അന്‍ഷൂലയെയാണ് ജാന്‍വി വിളിച്ചത്, എന്നാല്‍ ഒന്നും പറയരുതെന്നും ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യണമെന്നും അര്‍ജുന്‍ അന്‍ഷൂലയോട് ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ അന്‍ഷൂല ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കളിയില്‍ അര്‍ജുന്‍ ജയിക്കുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിലെ ഒരു കൂട്ടരെ ഇത് വല്ലാതെ ചൊടിപ്പിച്ചു. അന്‍ഷൂല ജാന്‍വിയെ സഹായിക്കാത്തത് മോശമായെന്നാണ് ഇവരുടെ പക്ഷം. അന്‍ഷൂലയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും ബലാത്സംഗ ഭീഷണികളും  ഉയര്‍ന്നിരിക്കുകയാണ്.

 

Advertisment