Advertisment

ഗോസിപ്പുകള്‍ക്ക് വിട, നടന്‍ അർജുൻ കപൂറും 45 കാരിയായ നടി മലൈക അരോറയും വിവാഹിതരാകുന്നു

author-image
ഫിലിം ഡസ്ക്
New Update

യുവനടൻ അർജുൻ കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നു. ഫിലിംഫെയർ മാസികയാണ് വാർത്ത സ്ഥിരീകരിച്ചത്. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വർഷം വിവാഹത്തിലേക്കെത്തുമെന്നും മാസിക റിപ്പോർട്ട് ചെയ്യുന്നു.

Advertisment

publive-image

ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 45 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി.

കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷൻ വീക്കിൽ അർജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.

ഇൗയിടെ തന്റെ പുതിയ ചിത്രം നമസ്തേ ഇംഗ്ലണ്ടിന്റെ പ്രചാരണാർഥം അർജുൻ കപൂർ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തി. പരിനീതി ചോപ്രയും അർജുനൊപ്പം ഉണ്ടായിരുന്നു. കരൺ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികർത്താക്കളാകുന്ന ഷോയിൽ അർജുൻ എത്തിയതോടെ വീണ്ടും ഗോസിപ്പുകൾ ശക്തമായി. സ്റ്റേജിൽ മത്സരാർഥിയുടെ കൈപിടിച്ച് മലൈകയും അർജുനും നൃത്തം ചെയ്തിരുന്നു.

Advertisment