Advertisment

'ശ്രീദേവിയോട് വെറുപ്പായിരുന്നു, ഇപ്പോള്‍ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ ഒരു നാണവുമില്ലേ ?' വിമര്‍ശകന്റെ ചോദ്യത്തിന് അര്‍ജുന്റെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

ന്നെ വിമര്‍ശിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. നടി മലൈക അറോറയുമായുള്ള പ്രണയത്തെ വിമര്‍ശിച്ചായിരുന്നു കമന്റ്.

Advertisment

'ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുപ്പായിരുന്നു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ല'- എന്നായിരുന്നു വിമര്‍ശകന്റെ ട്വീറ്റ്.

publive-image

ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അര്‍ജുന് പ്രതികരിക്കാതിരുന്നില്ല.

ഇതിന് അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്;

'ഞാന്‍ ആരെയും വെറുത്തിട്ടില്ല. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല.

ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാല്‍ അതിന് മുന്‍പ് കുറച്ച് ആലോചിക്കൂ.

നിങ്ങള്‍ വരുണ്‍ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ചിത്രം ഡി.പിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്'- അര്‍ജുന്‍ ട്വീറ്റ് ചെയ്തു.

Advertisment