അർജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍

ഫിലിം ഡസ്ക്
Saturday, September 8, 2018

അർജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

അക്ഷയ് കുമാര്‍–കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തിയറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃതലാല്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്. സുരേഷ് നായർ, റിതേഷ് ഷാ എന്നിവരാണ് തിരക്കഥ. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.

ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അർജുനും പരിനീതിയും വീണ്ടും ഒന്നിക്കുന്നത്. ഇഷക്സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ചത്.

 

×