Advertisment

കാമുകിയെ മര്‍ദ്ദിച്ചു: നടൻ അർമാൻ കോഹ്​ലിക്കെതിരെ കേസ്

author-image
admin
New Update

മുംബൈ:  കാമുകിയെ മര്‍ദ്ദിച്ചെന്ന പരാതിയിൽ ബോളിവുഡ്​ നടൻ അർമാൻ കോഹ്​ലിക്കെതിരെ കേസ്​. അർമാൻ കോഹ്​ലിയുടെ കാമുകിയും ജീവിത പങ്കാളിയുമായ നീരു രന്ദാവയാണ് പരാതി നല്‍കിയത്. മും​ൈബ സാൻറാക്രൂസിലെ​ പൊലീസ് ആണ്​ കേസെടുത്തത്തിരിക്കുന്നത്.

Advertisment

publive-image

ഞായറാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം. കോഹ്​ലിയും നീരുവും സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കമുണ്ടാവുകയും ദേഷ്യത്താൽ കോഹ്​ലി നീരുവിനെ പിടിച്ചു തള്ളി​െയന്നുമാണ്​​ പരാതി.

ത​​െൻറ മുടിയിൽ ക​ുത്തിപ്പിടിച്ച്​ തല ചുവരിൽ ഇടിച്ചതായും നീരു പരാതിയിൽ പറയുന്നു. തലക്കു പരിക്കേറ്റ നീരു കോകിലബെൻ ദിരുഭായ്​ അംബാനി ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും 2015 മുതൽ ഒരുമിച്ചാണ്​ കഴിയുന്നത്​.

Advertisment