Advertisment

ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് കരുതിയത്. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് - അബര്‍നദി

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൻ ആര്യയുടെയും നടി സയേഷയുടെയും വിവാഹ വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി അബര്‍നദി.

Advertisment

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.

publive-image

ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ജീവിതത്തിൽ നമ്മളെപ്പോലെ ഒരുപാട് പേരെ കണ്ട ആളാണ് ആര്യ. ആര്‍ക്കും സ്വഭാവം പെട്ടന്ന് പിടികിട്ടുകയില്ല. ഒരു പെണ്ണിനോട് സ്നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല.

ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങൾ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും െചയ്തു . പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’

‘ഒന്നുരണ്ട് വർഷം ആര്യയുമായി സംസാരിച്ച് കൂടുതൽ അടുത്തിടപഴകുമ്പോൾ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. റിയാലിറ്റി ഷോ ആയതിനാൽ സാഹചര്യം വ്യത്യസ്തമായിരുന്നു. ഒരുമിച്ചുള്ള കൂടുതൽ സമയങ്ങളിലും മത്സരത്തെക്കുറിച്ചായിരുന്നു സംസാരം. ആ സമയത്ത് നമ്മൾ എങ്ങനെ പരസ്പരം മനസ്സിലാക്കും. അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല. എന്നാൽ ആര്യ നന്നായി സംസാരിക്കും നമ്മളെയും സന്തോഷപ്പെടുത്തും.

‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാൻ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല.’

‘സയിഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. കാരണം ഈ വാർത്ത നുണയാണോ സത്യമാണോ എന്ന് അവർ പറഞ്ഞിരുന്നില്ല. ആര്യയുമായി വിവാഹമോചനം നേടി വീട്ടിലിരിക്കുന്ന ആദ്യ ഭാര്യയാണ് ഞാനെന്ന രീതിയിലായിരുന്നു ആളുകളുടെ ചോദ്യം.’

‘ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യില്ല. ഇതിനു മുമ്പായിരുന്നെങ്കിൽ ചെയ്തേനെ. ഇപ്പോൾ അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയിഷയ്ക്കും നല്ലത് വരട്ടെ’.- അബര്‍നദി പറഞ്ഞു.

Advertisment