Advertisment

ആര്യയുടെ 'എങ്ക വീട്ടു മാപ്പിളൈ'യ്‌ക്കെതിരെ പരാതി. ഷോ നിരോധിക്കണമെന്ന് ആവശ്യം

author-image
admin
New Update

പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ആര്യയുടെ 'എങ്ക വീട്ടു മാപ്പിളൈ' എന്ന ഷോയ്‌ക്കെതിരെ പരാതി. ആര്യയ്ക്കും പരിപാടിയുടെ അവതാരക നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പരാതി നല്‍കിയത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല.

Advertisment

സ്ത്രീകള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പരാതിയില്‍ പറയുന്നു.

publive-image

കളേഴ്‌സ് ടിവി തമിഴ് ചാനലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഷോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സു വെച്ച് കളിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പരിപാടിയുടെ ഭാഗമായി  മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യക്കെതിരെ അവിടുത്തെ വനിതാസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കാനാകാതെ ആര്യയും സംഘവും ചെന്നൈയിലേക്ക് മടങ്ങി.

ഒരു ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യപറഞ്ഞിരുന്നു.

ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും ആര്യയെ തേടിയെത്തി. അതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടത്തുന്നത്.

Advertisment