Advertisment

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. തന്നെ മാനസികമായി തളര്‍ത്തിയ വേര്‍പിരിയലിനെക്കുറിച്ച് തുറന്നു പറഞ്ഞ് ആര്യ

author-image
admin
New Update

നടന്‍ ആര്യ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ പരിപാടിക്കിടയില്‍ മത്സരാര്‍ത്ഥികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ. മുന്‍പ് വിവാഹിതനായതിനെക്കുറിച്ചും അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചുമാണ് ആര്യ തുറന്നു പറഞ്ഞത്.

Advertisment

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്.

publive-image

തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയക്കുന്നുണ്ടോ? ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു.

അതേസമയം, റിയാലിറ്റി ഷോയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നത്. പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച്‌ സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്.

സ്ത്രീകളെ കച്ചവട വത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ സംസ്കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 1 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇത് മാത്രമല്ല പലയിടത്ത് നിന്നും ആര്യയ്ക്കും ഷോയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Advertisment