Advertisment

'ഞങ്ങള്‍ വിവാഹിതരാവുകയാണ്' - ഒടുവില്‍ വിവാഹവാര്‍ത്ത പുറത്തുവിട്ട് ആര്യയും സയേഷയും

author-image
ഫിലിം ഡസ്ക്
Updated On
New Update

ങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ട് നടന്‍ ആര്യയും നടി സയേഷയും. ട്വിറ്ററിലൂടെയാണ് ഇവര്‍ വിവാഹവാര്‍ത്ത അറിയിച്ചത്.

Advertisment

publive-image

'മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരദിനത്തില്‍ തന്നെ പറഞ്ഞു കൊള്ളട്ടെ. ഈ മാര്‍ച്ചില്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഏവരുടെയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.' - ട്വീറ്റില്‍ പറയുന്നു.

publive-image

ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് ഇതാദ്യമായാണ്.

Advertisment