Advertisment

ആര്യ - സയേഷ വിവാഹവാര്‍ത്ത 99 ശതമാനവും സത്യമല്ലെന്നാണ് വിശ്വാസം. ആര്യ പറഞ്ഞാലേ വിശ്വസിക്കൂ - അബര്‍നദി

author-image
ഫിലിം ഡസ്ക്
Updated On
New Update

ടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി അബര്‍നദി. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അസത്യമാണെന്നാണ് കരുതുന്നതെന്നും സത്യം ആര്യ പറഞ്ഞാലേ വിശ്വസിക്കൂ എന്നും അബര്‍നദി പറയുന്നു.

Advertisment

ഈ വാര്‍ത്ത 99 ശതമാനവും സത്യമല്ലെന്നാണ് വിശ്വാസ൦. വിവാഹത്തെ സംബന്ധിച്ച് ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പറഞ്ഞു.

publive-image

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അസത്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പറയട്ടെ എന്നാല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ. അതിന് ശേഷം ഞാന്‍ പ്രതികരിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട്  ആര്യയെ ഞാന്‍ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നേ അദ്ദേഹം പറയൂ. സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സായിഷയെ  വിളിക്കണം. എന്നാല്‍ അവര്‍ രണ്ടുപേരും സിനിമാ തിരക്കുകളിലാണ്.

റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദമുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍  മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്-അബര്‍നദി പറയുന്നു.

ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും താന്‍ ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു.

Advertisment