സാരിയിൽ അതിസുന്ദരിയായി സയേഷ, സ്യൂട്ട് അണിഞ്ഞ് ആര്യ – വിവാഹ സൽക്കാര വീഡിയോ

ഫിലിം ഡസ്ക്
Friday, March 15, 2019

തെന്നിന്ത്യന്‍ താരങ്ങളായ ആര്യയുടെയും സയേഷയുടെയും വിവാഹ സൽക്കാരം കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് നടന്നു. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ട് അണിഞ്ഞാണ് ആര്യ പ്രത്യക്ഷപ്പെട്ടത്.

തമിഴ് സിനിമാരംഗത്തെ പ്രമുഖർ വിരുന്നിനെത്തി. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വച്ചായിരുന്നു താരവിവാഹം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

×