Advertisment

അസിന്റെയും രാഹുലിന്റെയും കുഞ്ഞുമാലാഖയ്ക്ക് ഒന്നാം പിറന്നാള്‍. ഫോട്ടോ പങ്കുവെച്ച് താരം

author-image
ഫിലിം ഡസ്ക്
New Update

കളുടെ ഒന്നാംപിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് അസിനും രാഹുല്‍ ശര്‍മ്മയും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അരിന്‍ ജനിച്ചത്.

Advertisment

publive-image

അസിന്റെ വിവാഹ മോതിരമണിഞ്ഞ കുഞ്ഞികാലിന്റെ ഫോട്ടോയാണ് അസിന്‍ അന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതിനു ശേഷം ഇപ്പോഴാണ് അസിന്‍ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

publive-image

രാഹുല്‍ ശര്‍മ്മയും മകള്‍ അരിന് ആശംസകളുമായി ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചു;

''ഒരു വര്‍ഷം മുന്‍പാണ് തിളക്കമുള്ള കണ്ണുകളുള്ള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ്സ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ അരിന്‍ '' രാഹുല്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

2016 ജനുവരിയിലാണ് നടി അസിനും ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയും വിവാഹിതരായത്.

Advertisment