Advertisment

96 കന്നടയില്‍ 99. റാമിന്റെ ജാനുവായി ഭാവനയെത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

വിജയ്‌ സേതുപതിയും തൃഷയും നായികാനായകന്മാരായ, പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന.

Advertisment

publive-image

തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്.

96ന് പകരം 99 എന്നാണ് കന്നഡയില്‍ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന ചിത്രത്തെ കുറിച്ച് മനസ്സ്തുറന്നു;

' പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം.

മനോഹരമായ ഇതിന്റെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകണം ബെംഗളൂരുില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി' -ഭാവന പറഞ്ഞു.

Advertisment