ബിഗ് ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തുമെത്തുന്നു !

ഫിലിം ഡസ്ക്
Friday, September 7, 2018

ലിയ ജനപ്രീതിയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.

ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാര്‍ത്ഥിയായി എത്തുക. ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പില്‍ ശ്രീശാന്തുമുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

മത്സരം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം അവശേഷിക്കെ മത്സരാര്‍ത്ഥികളുമായി ചാനല്‍ കരാറിലെത്തിയെന്നാണ് സൂചന. എന്നാല്‍ പരിപാടി ആരംഭിച്ചതിന് ശേഷമേ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് വ്യക്തമാകൂ.

നിലവില്‍ താരദമ്പതികളായ ഭാരതി സിങിന്റെയും ഹാര്‍ഷ് ലിമ്പാച്ചിയായുടെയും പേര് മാത്രമേ പുറത്ത് വന്നിട്ടുള്ളു. പോണ്‍ താരം ഡാനി ഡി യുടെ പേരും പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. മലയാളത്തില്‍ നടന്‍ മോഹല്‍ലാല്‍ ആണ് ബിഗ്‌ ബോസ് അവതരിപ്പിക്കുന്നത്.

×