മനുഷ്യന്‍റെ അവകാശത്തിനുള്ള ഊർജ്ജം കൂടിയാണ് ഈ വിധി – ചരിത്ര വിധിയില്‍ കയ്യടിയുമായി സിനിമാ ലോകം

ഫിലിം ഡസ്ക്
Thursday, September 6, 2018

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീം കോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് സിനിമാ താരങ്ങളും.

ചരിത്രപരമായ ഈ വിധിയിൽ വളരെയധികം സന്തോഷമുണ്ട്. രാജ്യത്തിന് അതിന്‍റെ ഓക്സിജന്‍ തിരികെ ലഭിച്ചു. മനുഷ്യന്‍റെ അവകാശത്തിനുള്ള ഊർജ്ജം കൂടിയാണ് വിധിയെന്നും നടനും സംവിധായകനുമായ കരൺ ജോഹര്‍ ട്വീറ്റ് ചെയ്തു.

സ്വവര്‍ഗ രതി നിയമവിധേയമാക്കിയ കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് നടി പ്രീതി സിന്‍റയും പ്രതികരിച്ചു.

‘ഞാന്‍ എന്താണോ അതാണ് ഞാന്‍. ഞാനായിട്ട് തന്നെ നിങ്ങളെന്നെ കാണുക. ‘പിടിക്കപ്പെടും’ എന്ന പേടിയോടെ ഇനിയും എന്‍റെ പ്രിയപ്പെട്ടവര്‍ ജീവിക്കേണ്ടി വരില്ലല്ലോ എന്നതില്‍ ഞാന്‍ സന്തോഷവതിയാണെന്ന് വിദ്യാ ബാലനും ട്വീറ്റ് ചെയ്തു.

1860ല്‍ വന്ന നിയമമാണ് തകര്‍ന്നതെന്ന് നടന്‍ വരുണ്‍ ധവാന്‍ കുറിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ കാണാവുന്ന ദിവസമാണിതെന്നും വരുണ്‍ വ്യക്തമാക്കി. ‘സെക്ഷന്‍ 377ന് ബൈ ബൈ’ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അനുഷ്‌ക ശര്‍മ്മ, അമീര്‍ ഖാന്‍, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയ താരങ്ങളെല്ലാം വിധിയെ അനുകൂലിച്ച് രംഗത്തെത്തി.

×