Advertisment

അച്ഛനും അമ്മയുമാണ് എനിക്ക് മാതൃക. അവരെപ്പോലെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ആഗ്രഹം - ദീപിക

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വിവാഹിതരാവുകയാണ്‌. തന്റെ അച്ഛനെയും അമ്മയെയും പോലെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ആഗ്രഹമെന്ന് ദീപിക പറയുന്നു.

Advertisment

publive-image

വളരെ മനോഹരമായ ബന്ധമാണ് അവരുടേത്. പ്രൊഫഷനും കുടുംബവും വളരെ നന്നായിട്ടാണ് അവര്‍ കൊണ്ടുപോവുന്നത്. എനിക്ക് അവര്‍ മാതൃകയാണ്. അതുപോലെയാകാനാണ് ആഗ്രഹിക്കുന്നത് - ദീപിക പറയുന്നു.

വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ഞാന്‍ വിവാഹത്തെ നോക്കിക്കാണുന്നത്. എന്നാല്‍ വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ദീപിക പറയുന്നു.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment