Advertisment

നെറുകയില്‍ സിന്ദൂരമണിഞ്ഞ് അതിസുന്ദരിയായി ദീപിക, ഷെര്‍വാണിയിയില്‍ തിളങ്ങി രണ്‍വീര്‍ - പുതിയ ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് വിവാഹത്തിന് ശേഷം മുംബൈയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഒരുക്കിയ വിവാഹസത്കാരത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നു.

Advertisment

publive-image

അബു ജാനി-സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത പരമ്പരാഗത രീതിയിലുളള വെള്ളയും ഗോള്‍ഡും ഇടകലര്‍ന്ന വസ്ത്രം ധരിച്ചാണ് ദീപിക വിരുന്നിനെത്തിയത്. രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത ഷെര്‍വാണിയിലാണ് രണ്‍വീര്‍ തിളങ്ങിയത്.

publive-image

നെറ്റിയില്‍ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കൈയില്‍ ചുവപ്പ് വെള്ള നിറങ്ങളിലുള്ള വളകളും(ചൂഡ) ഇട്ടിട്ടുണ്ട്.  പവിഴം പതിപ്പിച്ച വലിയ നെക്ളേസും വജ്രം പതിപ്പിച്ച വലിയ കമ്മലുകളും ദീപികയുടെ സൗന്ദര്യത്തിന് മാറ്റേകുന്നു.

publive-image

ആഘോഷങ്ങളുടെയെല്ലാം ചിത്രങ്ങളും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഡിസംബര്‍ ഒന്നിന് ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ക്കായി വമ്പന്‍ വിരുന്നാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്.

publive-image

publive-image

Advertisment